ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് റിലീസ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് 350 അടി നീളമുള്ള ടവറിന് മുകളില്‍ കയറി യുവാവിന്റെ പ്രതിഷേധം. രാജ്യം മുഴുവന്‍ പത്മാവതിന്റെ പ്രദര്‍ശനം നിരോധിച്ചാല്‍ മാത്രമേ താഴെയിറങ്ങൂ എന്ന് പ്രഖ്യാപിച്ചാണ് പെട്രോളുമായി ടവറിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. മേവാറിലാണ് സംഭവം. പൊലീസും മറ്റും ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് രാജസ്ഥാനില്‍ അരങ്ങേറുന്നത്. കര്‍ണി സേന ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുന്ന തീയറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസം ആയിരത്തോളം സ്ത്രീകള്‍ വാളുകളുമായി തെരുവിലിറങ്ങി പ്രകടനം നടത്തിയിരുന്നു.