ദില്ലി: തനിക്കെതിരെ നടന്നത് വ്യാജ ആരോപണങ്ങളുടെ മേലുള്ള വേട്ടയാടലാണെന്ന് കരുണാനിധിയുടെ ഭാര്യ രാജാത്തിയമ്മാള്‍. വിധിയിൽ ഏറെ സന്തോഷമെന്ന് രാജാത്തിയമ്മാൾ പ്രതികരിച്ചു. 2 ജി സ്പെക്ട്രം കേസില്‍ എ രാജയും കനിമൊഴിയടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസില്‍ രാജാത്തിയമ്മാളെയും പ്രതി ചേര്‍ത്തിരുന്നു. 2 ജി കേസില്‍ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് കനിമൊഴി പ്രതികരിച്ചു.

ടൂ ജി സ്പെക്ട്രം കേസിൽ പ്രധാനമന്ത്രിയെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടവർ മറുപടി പറയണമെന്ന് പി എ സി ചെയർമാൻ പി സി ചാക്കോ . അനാവശ്യ വിവാദമുണ്ടാക്കിയയാണ് മറുപടി പറയേണ്ടത്. ഈ വിഷയത്തിൽ രാജയെയോ കനിമൊഴിയെയോ പിൻതുണക്കുന്നില്ല. ഇടപാടിൽ കേന്ദ്ര സർക്കാറിന് നഷ്ടമുണ്ടായതായി ജെ പി സി കണ്ടെത്തിയിട്ടില്ലെന്നും ചാക്കോ പറഞ്ഞു.