ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ പരോള്‍ ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് അമ്മ അര്‍പുതമ്മാള്‍ വീണ്ടും അപേക്ഷ നല്‍കി.പേരറിവാളന്റെ അച്ഛന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് അര്‍പ്പുതാമ്മാള്‍ ജയില്‍വകുപ്പിനെ സമീപിച്ചിരിക്കുന്നത്. 

ഒരുമാസത്തെ പരോള്‍ നേരത്തെ രണ്ട് മാസമായി തമിഴ്‌നാട് സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. ഈ മാസം 24ന് പരോള്‍ അവസാനിക്കാനിരിക്കെയാണ് വീണ്ടും അപേക്ഷ നല്‍കിയിരിക്കുന്നത്.1991ല്‍ ജയിലിലായതിന് ശേഷം ആദ്യമായാണ് പേരറിവാളന് പരോള്‍ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് റാലിക്കിടെ തമിഴ് പുലി അനുഭാവിയായ വനിത ചാവേര്‍ ബോംബാക്രമണം നടത്തുകയായിരുന്നു. കേസില്‍ 1991 ആഗസ്ത് 25നാണ് പേരറിവാളന്‍ അറസ്റ്റിലായത്.