ദില്ലി: സാന്പത്തിക വിദഗ്ദ്ധൻ ഡോക്ടര്‍ രാജീവ് കുമാറിനെ നീതി ആയോഗിന്‍റെ പുതിയ ഉപാധ്യക്ഷനായി നിയമിച്ചു. അരവിന്ദ് പനഗരിയയുടെ ഒഴിവിലേക്കാണ് നിയമനം. സെന്‍റര്‍ ഫോര്‍ പോളിസ് ആൻഡ് റിസര്‍ച്ചിൽ മുതിര്‍ന്ന ഗവേഷകനായിരുന്നു. ലഖ്നൗ സര്‍വ്വകലാശാലയിൽ നിന്ന് സാന്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ രാജീവ് കുമാര്‍ ഓക്സ്ഫോഡിൽ നിന്ന് ഡി ഫില്ലും സ്വന്തമാക്കി.

ദേശീയ സുരക്ഷ ഉപദേശക ബോര്‍ഡ്, ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക് , എസ്.ബി.ഐ, ഫിക്കി, കോൺഫെഡ‍റേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, എന്നിവയിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. എയിംസിലെ ശിശുരോഗവിഭാഗം മേധാവി ഡോക്ടര്‍ വിനോദ് പോളിനെ നീതി അയോഗ് അംഗമായും നിയമിച്ചു.