ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജീവ് പ്രതാപ് റൂഡി രാജിവച്ചു . മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി. മന്ത്രിസഭയില്‍ നിന്നും കൂടുതൽ രാജിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജീവ് ബലിയാൻ, മഹേന്ദ്ര പാണ്ഡെ, കൽരാജ് മിശ്ര എന്നിവരും രാജിവച്ചേക്കും . ഉമാ ഭാരതി,സുരേഷ് പ്രഭു എന്നിവരും നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു .