ദില്ലി: സിആർപിഎഫിന് പുതിയ മേധാവി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മേധാവിയായിരുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജീവ് റായ് ഭട്നാകർ ആണ് സിആർപിഎഫിന്റെ പുതിയ മേധാവി. 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രാജീവ് റായ് ഭട്നാകർ. അഡീഷണൽ ഡിജിപി സുദീപ് ലക്ടാകിയക്കായിരുന്നു ഇതുവരെ മേധാവിയുടെ അധിക ചുമതല.

സുഖ്മയിലെ മാവോയിസ്റ്റ് ആക്രമമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിനും പുതിയ മേധാവിയെ നിയമിച്ചു.1983 ബാച്ച് ഐപിസ് ഉദ്യോഗസ്ഥനായ ആർ കെ പ്രചണ്ഡയാണ് പുതിയ മേധാവി.

മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള സർക്കാർ തന്ത്രം പുനഃപരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് ബാധിത ജില്ലകളുടെ യോഗം മേയ് എട്ടിനു വിളിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്നതിനു സ്വീകരിച്ചുപോന്ന തന്ത്രങ്ങൾ യോഗത്തിൽ വിലയിരുത്തും.