അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മനീഷിചന്ദ്രയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍. ജെഎന്‍ യു വിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം രഹസ്യമായി പരിശോധിച്ചെന്ന് സൂചനയുണ്ട്.കഴിഞ്ഞ ശനിയാഴ്ചയാണ് നജീബ് ക്യാമ്പസ് വിട്ടതെന്ന നിഗമനത്തിലാണ് പൊലീസ്.ശനിയാഴ്ച്ച ഉച്ചയോട് കൂടി ഓട്ടോറിക്ഷയിലാണ് നജീബ് ക്യാമ്പസില്‍ നിന്നും പോയതെന്നും പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്..അതേസമയം സമരക്കാര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ആവശ്യപ്പെട്ടു..

വിസിയെ തടഞ്ഞ് വച്ച് നടത്തിയ ഒരു ദിവസത്തെ ഉപരോധ സമരം അവസാനിപ്പിച്ചെങ്കിലും നജീബ് അഹമ്മദിനെ കണ്ടെത്തുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം.. ഇന്നലെ രാത്രി വൈകിയും സര്‍വ്വകലാശാലയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു.