നെടുന്പാശ്ശേരി വിമാനത്താവളത്തിന്റെ ഉച്ചവരെ സാധാരണനിലയിലാണെങ്കിലും വൈകിട്ട് ആറിനും ഏഴിനും മധ്യേ വിമാനത്തവാളത്തിലും വെള്ളം കയറും എന്നാണ് കരുതുന്നത്
തിരുവനന്തപുരം/ഇടുക്കി: കനത്ത കാലവര്‍ഷവും വെള്ളപ്പൊക്കവും കാരണം ഒറ്റപ്പെട്ട കേരളത്തിലേക്ക് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് എത്തുന്നു. സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ ഞായാറാഴ്ച്ചയാണ് കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എത്തുന്നത്. തുടര്‍ച്ചയായുള്ള മഴ മൂലം സംസ്ഥാനത്തെ 26-ഓളം ഡാമുകള്‍ തുറന്നു വിട്ടതോടെ മധ്യകേരളത്തിലും മലബാറിലും വ്യാപകമായ വെള്ളപ്പൊക്കമാണ് റിപ്പോര്‍ട്ട് ചെയ്തത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമടക്കമുള്ള വിവിധ ദുരന്തങ്ങളിലായി 27 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.
അതേസമയം ഇടുക്കി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ വെള്ളപ്പൊക്കത്തെ നേരിടാനുള്ള അടിയന്തരനടപടികളിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇടുക്കി, ഇടമലയാര്‍, ഭൂതത്താന്‍ക്കെട്ട് ഡാമുകളിലെ വെള്ളം ഒഴുകിയെത്തുന്ന പെരിയാറിലേക്കായതിനാല്‍ നദിയുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ഇരുകരകളിലും താമസിക്കുന്നവരെയെല്ലാം അധികൃതര്‍ ഇടപെട്ട് ഒഴിപ്പിച്ചിട്ടുണ്ട്.
അഞ്ച് ഷട്ടറുകളും തുറന്നതോടെ 400 ഘനയടി വെള്ളം വീതമാണ് ഒരു സെക്കന്‍ഡില്‍ ഡാമില്‍ നിന്നും ചെറുതോണിയിലേക്ക് എത്തുന്നത്. വരുന്ന മണിക്കൂറുകളില്‍ ഇത് 700 ഘനയടി വരെയായി ഉയര്‍ത്തും. ഇതോടെ ചെറുതോണി പാലവും പട്ടണവും വെള്ളത്തിനടിയിലാവും. ഇവിടെ നിന്നങ്ങോട് പെരിയാറിന്‍റെ ഇരുകരകളിലുമുള്ള ജനങ്ങളേയും അവിടെ നിന്നും നീക്കിയിട്ടുണ്ട്. ഈ വെള്ളം ഒഴുകി
കരിന്പന്‍,ചപ്പാത്ത് വഴി ലോവര്‍ പെരിയാര്‍ അണക്കെട്ടിലേക്കും അവിടെ നിന്നും ഭൂതത്താന്‍ക്കെട്ടിലേക്ക് ഒഴുകും. ഇടമലയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളവും ഭൂതത്താന്‍ക്കെട്ടിലേക്കാണ്. ഇങ്ങനെ രണ്ട് ഡാമുകളില്‍ നിന്നുള്ള വെള്ളം ഭൂതത്താന്‍ക്കെട്ടില്‍ നിന്നും പെരുന്പാവൂര്‍ വഴി എറണാകുളം നഗരത്തിലേക്ക് പ്രവേശിക്കും. പെരുന്പാവൂര്‍ കഴിഞ്ഞ് കാലടി മുതല്‍ അങ്ങോട് ജനവാസമേഖലകളാണ് എന്നതാണ് സര്‍ക്കാരിനുള്ള പ്രധാനവെല്ലുവിളി. മലയാറ്റൂര്‍, കാലടി തുടങ്ങി ഈ പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ അവശ്യസാധനങ്ങളുമായി ദുരിതാശ്വാസക്യാംപുകളിലേക്കും ബന്ധുവീട്ടുകളിലേക്കും മാറിക്കഴിഞ്ഞു.
നെടുന്പാശ്ശേരി വിമാനത്താവളത്തിന്റെ ഉച്ചവരെ സാധാരണനിലയിലാണെങ്കിലും വൈകിട്ട് ആറിനും ഏഴിനും മധ്യേ വിമാനത്തവാളത്തിലും വെള്ളം കയറും എന്നാണ് കരുതുന്നത്. മഞ്ഞുമല്‍,കളമശ്ശേരി, വടക്കന്‍ പറവൂര്‍, ഏലൂര്‍, പാതാളം തുടങ്ങിയ സ്ഥലങ്ങള്‍ ഇന്നലെ ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ തന്നെ വെള്ളപ്പൊക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാമില്‍ നിന്നുള്ള ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമെത്തുന്നത്. ഉച്ചയ്ക്ക് തലസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട ചീഫ് സെക്രട്ടറി ടോം ജോസ് 2013-- ലേതിന് സമാനമായ ഒരു വെള്ളപ്പൊക്കം കൊച്ചിയില്‍ പ്രതീക്ഷിച്ചു കൊണ്ടുള്ള മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തരസാഹചര്യം നേരിടുന്നതിനായി കരസേന,നാവികസേന, വ്യോമസേന, ദുരന്തനിവരാണസേന എന്നിവരെ കൊച്ചിയിലും പെരിയാറിന്‍റെ വിവിധ തീരങ്ങളിലുമായി വിന്ന്യസിച്ചിട്ടുണ്ട്. നെടുന്പാശ്ശേരി വിമാനത്താവളം നിലവില്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അഞ്ച് മണിയ്ക്ക് ശേഷം ലാന്‍ഡിംഗ് നിരോധിക്കുകയോ അടയ്ക്കുകയോ ചെയ്യും. കൊച്ചിയിലെ റെയില്‍, റോഡ് ഗതാഗതത്തേയും വെള്ളപ്പൊക്കം ബാധിച്ചേക്കാം.
