ദില്ലി: അതിർത്തിയിലെ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. രാജസ്ഥാനിലെ ജയ്സൽമീറിലാണ് യോഗം ചേരുന്നത്. ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കശ്മീരിൽ ഇന്നലെ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ 7 ഭീകരരെ സേന വധിച്ചിരുന്നു. ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്.