രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. സ്ഥാനാർത്ഥിയെ നി‌ർത്തണം എന്നതായിരുന്നു ഇന്നലെ ചേർന്ന യോഗത്തിലെ പൊതു വികാരം. എൻസിപിയുടെ വന്ദന ചവാന്‍റെ പേരാണ് സജീവ പരിഗണനയിലുള്ളത്. 

ദില്ലി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. സ്ഥാനാർത്ഥിയെ നി‌ർത്തണം എന്നതായിരുന്നു ഇന്നലെ ചേർന്ന യോഗത്തിലെ പൊതു വികാരം. എൻസിപിയുടെ വന്ദന ചവാന്‍റെ പേരാണ് സജീവ പരിഗണനയിലുള്ളത്. 

ജനതാദൾ യുണൈറ്റഡിന്റെ ഹരിവൻഷിന്റെ പേര് മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. നാളെ 12 മണിവരെ നിർദ്ദേശം സമർപ്പിക്കാൻ സമയമുണ്ട്.. ഇതിനിടയിൽ പട്ടികജാതി പട്ടികവർഗ്ഗ നിയമഭേദഗതി ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ബില്ല് ഇന്നലെ ലോക്സഭ പാസ്സാക്കിയിരുന്നു.