ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഐം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു. പിന്തുണ ആവശ്യപ്പെട്ട് നേരത്തെ യെച്ചൂരി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഓഗസ്റ്റില്‍ യെച്ചൂരിയുടെ രാജ്യസഭാ എംപി കാലാവധി അവസാനിക്കുകയാണ്. 

ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സീതാറാം യെച്ചൂരി. അതേസമയം സിപിഎം കേന്ദ്രനേതൃത്വം വാര്‍ത്ത നിഷേധിച്ചു. കോണ്‍ഗ്രസ് പിന്തുണയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ജനറല്‍ സെക്രട്ടറിമാര്‍ മത്സരിക്കുന്ന പാരമ്പര്യമില്ല. രാജ്യസഭാ സീറ്റിലേക്ക് ഒരാള്‍ക്ക് രണ്ടില്‍കൂടുതല്‍ അഴസരം നല്‍കാറില്ലെന്നും കേന്ദ്രനേതൃത്വം പ്രതികരിച്ചു.