രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും
കേരളത്തിൽ ഒഴിവുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫിൽ നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി ബി ബാബുപ്രസാദുമാണ് മത്സര രംഗത്ത്. എൽഡിഎഫിന് 90 അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്. 71 വോട്ടാണ് ജയിക്കാൻ വേണ്ടത്. യുഡിഫിന് 41 പേരുടെ പിന്തുണ മാത്രമെ ഉള്ളു. ആറ് അംഗങ്ങളുള്ള കേരളാ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് മണിവരെ നിയമ സഭയിലാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണും.
