രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ

First Published 22, Mar 2018, 12:50 PM IST
rajyasabha by election
Highlights
  • 71 വോട്ടാണ് ജയിക്കാനായി നേടേണ്ടത്. എല്‍ഡിഎഫില്‍ നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബി. ബാബുപ്രസാദുമാണ് മത്സര രംഗത്ത്. 

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുള്ള  ഏക രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. എല്‍ഡിഎഫില്‍ നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബി. ബാബുപ്രസാദുമാണ് മത്സര രംഗത്ത്. 

71 വോട്ടാണ് ജയിക്കാനായി നേടേണ്ടത്. നിലവിലെ നിയമസഭയില്‍ എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്.  യുഡിഫിന് 41 പേരുടെ പിന്തുണ മാത്രമെ ഉള്ളൂ. ആറ് അംഗങ്ങളുള്ള കേരളാ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കും. നിയമ സഭയില്‍ നാളെ രാവിലെ 9 മുതല്‍ നാല് മണിവരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണും.

loader