കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റില്‍ മൂന്നെണ്ണം കോണ്‍ഗ്രസും ഒന്ന് ബിജെപിയും സ്വന്തമാക്കി.

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ നിന്നുള്ള പത്ത് സീറ്റില്‍ ഒന്‍പതും ബിജെപി സ്വന്തമാക്കി. അവശേഷിച്ച ഒരു സീറ്റില്‍ എസ്.പിയുടെ ജയാബച്ചന്‍ ജയിച്ചു. 

ഈ അടുത്ത കാലത്ത് ബിജെപിയില്‍ ചേര്‍ന്ന നരേഷ് അഗര്‍വാളിന്റെ മകന്‍ അനില്‍ അഗര്‍വാള്‍ ആണ് വാശിയേറിയ പോരാട്ടത്തില്‍ ബിഎസ്പിയുടെ ഭീം റാവു അംബേദ്കറിനെ തോല്‍പിച്ച് ബിജെപിക്കായി ഒന്‍പതാം സീറ്റ് സ്വന്തമാക്കിയത്. അനില്‍ അഗര്‍വാളിനെ കൂടാതെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലി, അനില്‍ ജയിന്‍, ജിവിഎല്‍ നരസിംഹറാവു, വിജയ് പാല്‍തോമര്‍, കാന്താകര്‍ധം, അശോക് ബാജ്‌പേയ്, ഹര്‍നാഥ് യാദവ്, സകല്‍ദീപ് രാജ്ബര്‍ എന്നിവരാണ് ബിജെപി ടിക്കറ്റില്‍ ജയിച്ച മറ്റുള്ളവര്‍.

തെലങ്കാനയില്‍ മത്സരം നടന്ന മൂന്ന് സീറ്റുകളിലും ഭരണകക്ഷിയായ ടിആര്‍എസിന്റെ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ബി.പ്രകാശ്, ബി.ലിംഗയ്യ യാദവ്, ജെ.സന്തോഷ് കുമാര്‍ എന്നിവര്‍ തെലങ്കാനയില്‍ നിന്നും രാജ്യസഭയിലെത്തി. 

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റില്‍ മൂന്നെണ്ണം കോണ്‍ഗ്രസും ഒന്ന് ബിജെപിയും സ്വന്തമാക്കി. രാജീവ് ചന്ദ്രശേഖര്‍ ബിജെപിക്കായി മത്സരിച്ചു ജയിച്ചപ്പോള്‍, ഡോ.സയ്യീദ് നസീര്‍ ഹുസൈന്‍, ജി.സി.ചന്ദ്രശേഖര്‍, ഡോ.എല്‍.ഹനുമന്തയ്യ എന്നിവരാണ് കോണ്‍ഗ്രസിനായി വിജയിച്ചത്.