കവുങ്ങിൻ പാളകളിൽ കരവിരുതൊരുക്കി രാഘവൻ

First Published 28, Feb 2018, 3:58 PM IST
Rakhavans beautiful artworks
Highlights
  • ഉണങ്ങിയ കവുങ്ങിൻ പാളകളിൽ കരവിരുതിന്‍റെ വർണ്ണ വൈവിധ്യങ്ങങ്ങൾ തീർക്കുകയാണ് ബേഡകം  മുന്നാട് ജയപുരത്തെ എ രാഘവൻ 

കാസർകോട്: ഉണങ്ങിയ കവുങ്ങിൻ പാളകളിൽ കരവിരുതിന്‍റെ വർണ്ണ വൈവിധ്യങ്ങങ്ങൾ തീർക്കുകയാണ് ബേഡകം  മുന്നാട് ജയപുരത്തെ എ രാഘവൻ എന്ന (49)കാരൻ.  പാളകളിൽ രാഘവൻ തീർക്കുന്ന കരവിരുത്‌ ആരിലും ആശ്ചര്യം ഉണർത്തും. അതില്‍ ആനയും  പീലി വിടര്‍ത്തി നില്‍ക്കുന്ന മയിലും പൂക്കളും തെങ്ങുകളും ഉണ്ടാകും .പോരെങ്കിൽ ഗണപതിയും കുരിശുപള്ളിയും മുസ്ലിം പള്ളിയും അടങ്ങുന്നവ വേറെയും.  പ്രകൃതിയോട്‌ ഇണങ്ങി നില്‍ക്കുന്ന കരവിരുത്‌ ആയതിനാല്‍ യാതൊരു അസംസ്‌കൃതവസ്‌തുകളോ ചായങ്ങളോ ഇല്ലാതെയാണ്‌ രാഘവന്‍ ഉണങ്ങിയതും പച്ചയുമായ പാളയിലുമുളള ഈ കഴിവ്‌ പ്രകടമാക്കുന്നത്.

മുന്നാട്‌ സ്വദേശിയായ രാഘാവന്‍ ഈ രീതിയില്‍ ചിത്രരചന തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി.  കേരളത്തിലെ വിവിധ സ്ഥലങ്ങളിൽപാളകളിൽ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ ഇതിനകം രാഘവൻ ആളുകളുടെ കൈയടി നേടിയിട്ടുണ്ട്  .മുന്നാട്‌ ടൗണില്‍ വളം ഡിപ്പോ നടത്തി വരുന്ന രാഘവൻ ഒഴിവു സമയമാണ് പാളകളിൽ വിസ്മയം  തീർക്കുന്നത്.

രഘവന്‍റെ പാള ചിത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. നല്ലരു വരുമാനം ഇതിലൂടെ രാഘവൻ സ്വന്തമാക്കുന്നു. സ്വന്തം കൃഷിഭൂമിയിലെ കവുങ്ങിൻ തോട്ടത്തിൽ നിന്നുമാണ് രാഘവൻ ചിത്രം വരക്കാനുള്ള പാളകൾ കണ്ടെത്തുന്നത്.

loader