പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിക്കാന്‍ ഫേസ്ബുക്ക് റാലി
കോഴിക്കോട്:പ്ലാസ്റ്റിക്കിന് എതിരെ ബോധവത്കരണ റാലിയുമായി വനംവകുപ്പും ഫേസ്ബുക്ക് കൂട്ടായ്മയും. കോഴിക്കോട് നഗരത്തിലാണ് ബൈക്ക് റാലി സംഘടപ്പിച്ചത്. പ്ലാസ്റ്റിക്കിനെതിരെ പോരാടുക, ഭൂമിയെ രക്ഷിക്കുക എന്ന ഇക്കൊല്ലത്തെ പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിക്കുകയാണ് റാലിയുടെ ലക്ഷ്യം.
കോഴിക്കോട് ബീച്ചിൽ നിന്ന് തുടങ്ങിയ റാലി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയി. അടുത്തഘട്ടമായി സന്നദ്ധ സംഘടനകളെയും സ്കൂളുകളെയും പങ്കെടുപ്പിച്ച് പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണവും ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
