രാഷ്ട്രപതി ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെത്തും നാളെ നിയമസഭയിൽ
തിരുവനന്തപുരം: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. വൈകിട്ട് അഞ്ചിന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കൽ ഏരിയയിലെത്തുന്ന രാഷ്ട്രപതി രാത്രി രാജ്ഭവനില്‍ തങ്ങും.
നാളെ രാവിലെ 11 മണിക്ക് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന 'ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി' പരിപാടി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.
രാത്രി ഒൻപത് മണിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും ബോള്‍ഗാട്ടി പാലസിൽ കൂടിക്കാഴ്ച നടത്തും. ഗുരുവായൂർ ക്ഷേത് രസന്ദർശനത്തിന് ശേഷം മറ്റന്നാൾ രാഷ്ട്രപതി ദില്ലിയിലേക്ക് തിരിച്ചു പോകും.
