തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും..കൊല്ലത്ത് അമൃതാനന്ദമയി മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊല്ലം ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

രാഷ്ട്രപതി ആയതിന് ശേഷം ആദ്യമായെത്തുന്ന രാംനാഥ് കോവിന്ദിന് കേരളത്തില്‍ ഒരു പരിപാടി മാത്രം..അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജൻമദിനാഘോഷങ്ങളില്‍ പങ്കെടുക്കാൻ നാളെ രാവിലെ ഒൻപതരയ്ക്ക് തിരുവനന്തപുരം വ്യോമസേനാ താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കും..തുടര്‍ന്ന് ഹെലികോപ്ടറില്‍ കായംകുളം എൻടിപിസി ഹെലിപാഡില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തും..പതിനൊന്ന് മണിക്ക് അമൃതവര്‍ഷം 64 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം

രാഷ്ട്രപതിയോടൊപ്പം, ഗവര്‍ണ്ണര്‍, കെസി വേണുഗോപാല്‍ എംപി, മന്ത്രി കടകം പള്ളി സുരേന്ദ്രൻ, ആര്‍ രാമചന്ദ്രൻ എംഎല്‍എ അമൃതാനന്ദമയി എന്നിവര്‍ മാത്രമാകും വേദിയില്‍..ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടി കഴിഞ്ഞയുടൻ വ്യോമസേനാ ദിനാചരണത്തില്‍ പങ്കെടുക്കാൻ രാഷ്ട്രപതി ദില്ലിക്ക് മടങ്ങും