റോഹ്തക്: വ​നി​താ അ​നു​യാ​യി​കളായ സ്ത്രീകളെ മാ​ന​ഭം​ഗ​​പ്പെ​ടു​ത്തി​യ കേ​സി​ൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീമിനെ കോടതി മുറിക്കു പുറത്തെത്തിച്ചത് ബലം പ്രയോഗിച്ച്. വിധി വന്നതിനു പിന്നാലെ കോടതിക്കുള്ളിൽ വച്ച് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനു ശേഷം കോടതിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങാൻ ഇയാൾ വിസമ്മതിച്ചു. പോലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്.