വിധി പുറപ്പെടുവിക്കുന്നതില്‍ അനാവശ്യമായ കാലതാമസമുണ്ടാകുന്നത് ജനങ്ങള്‍ക്ക് സുപ്രീംകോടതിയിലുള്ള വിശ്വാസം നഷ്ടമാക്കും. ലക്ഷക്കണക്കിന് ജനങ്ങളുടെ സന്തോഷത്തിനായി എത്രയും വേഗം നീതി നടപ്പിലാക്കണമെന്നും യോഗി പറഞ്ഞു. 

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്ന പരിഹാരമുണ്ടാക്കി തരാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒന്നുകില്‍ സുപ്രീംകോടതി ഉടന്‍ രാമക്ഷേത്ര വിഷയത്തില്‍ വിധി പുറപ്പെടുവിക്കണം. തങ്ങള്‍ക്ക് വിഷയം കൈമാറുകയാണെങ്കില്‍ വെറും 24 മണിക്കൂറിനുള്ളില്‍ പ്രശ്ന പരിഹാരമുണ്ടാക്കാമെന്നാണ് യോഗിയുടെ വാദം.

വിധി പുറപ്പെടുവിക്കുന്നതില്‍ അനാവശ്യമായ കാലതാമസമുണ്ടാകുന്നത് ജനങ്ങള്‍ക്ക് സുപ്രീംകോടതിയിലുള്ള വിശ്വാസം നഷ്ടമാക്കും. ലക്ഷക്കണക്കിന് ജനങ്ങളുടെ സന്തോഷത്തിനായി എത്രയും വേഗം നീതി നടപ്പിലാക്കണമെന്നും യോഗി പറഞ്ഞു. അയോധ്യ വിഷയം വേഗംപരിഹരിക്കപ്പെടാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും യോഗി കുറ്റപ്പെടുത്തി. അയോധ്യ വിഷയം പരിഹരിക്കപ്പെടുകയും മുത്തലാഖ് നിരോധനം നടപ്പിലാകുകയും ചെയ്താല്‍ കോണ്‍ഗ്രസ് നടത്തിവരുന്ന പ്രീണനം അവസാനിക്കുമെന്നും യോഗി പറഞ്ഞു.