ദില്ലി: ഏതൊരാള്‍ക്കും ബീഫ് കഴിക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സാമൂഹ്യനീതിവകുപ്പ് സഹമന്ത്രി രാംദാസ് അതാവാലെ പറഞ്ഞു. ബിഫ് കഴിക്കുന്നതിന്റെ പേരില്‍ ആരെയെങ്കിലും ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കുടിയാണ് രാംദാസ് അതാവാലെ. ഗോരക്ഷക് എന്ന പേരില്‍ അതിക്രമണം തുടര്‍ന്നാല്‍ താനും പാര്‍ട്ടിയും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കാണുള്ളത്. അതുപോലെ തന്നെയാണ് ബിഫ് കഴിക്കുന്ന കാര്യവും. ഇതിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ ഒരുകാരണവശാലും ന്യായീകരിക്കാനാകില്ല.