കൊച്ചിയിൽ നടന്ന ചടങ്ങിൽ വരനും ബന്ധുക്കളുമെല്ലാം ആഡംബര വാഹനത്തിൽ എത്തിയപ്പോൾ കാളവണ്ടിയിലും സ്കൂട്ടറിലും കയറിയാണ് രമേശ് ചെന്നിത്തല പരിപാടിക്കെത്തിയത്.

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരക്കിനിടെ മകന്‍റെ വിവാഹനിശ്ചയ ചടങ്ങിനും കാരണവരായി എത്തി. 

ഇന്ധനവില വര്‍ധനയ്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ കാളവണ്ടിയില്‍ കയറി വന്ന ചെന്നിത്തല പ്രതിഷേധ പരിപാടികള്‍ക്ക് ശേഷം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ കയറിയാണ് മകന്‍ രോഹിത്തിന്റെ കല്ല്യാണനിശ്ചയചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. 

കൊച്ചിയിൽ നടന്ന ചടങ്ങിൽ വരനും ബന്ധുക്കളുമെല്ലാം ആഡംബര വാഹനത്തിൽ എത്തിയപ്പോൾ കാളവണ്ടിയിലും സ്കൂട്ടറിലും കയറിയാണ് രമേശ് ചെന്നിത്തല പരിപാടിക്കെത്തിയത്.

പിന്നാലെ ഹൈബി ഈഡനും, ജോസഫ് വാഴയ്ക്കനുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ കാറുകളിൽ ചടങ്ങിനെത്തി. ചടങ്ങ് നേരത്തെ നിശ്ചയിച്ചതാണെന്നും ഈമാസം മാസം കഴിഞ്ഞാൽ നല്ല മുഹൂർത്തമില്ലാത്തതിനാലുമാണ് പരിപാടി മാറ്റിവെക്കാൻ കഴിയാതിരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കൊച്ചിയിലെ സ്വാകര്യ ആശുപത്രിയിൽ ഡോക്ടറായ മകൻ രോഹിതിന്‍റേതായിരുന്നു വിവാഹ നിശ്ചയം അമേരിക്കയിൽ ഡോക്ടറാണ് വധു.ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ജനപ്രതിനിധികളും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.