സ്വാശ്രയ ചര്‍ച്ച പരാജയപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നട്ടാല്‍ കരുക്കാത്ത നുണയാണ് മുഖ്യമന്ത്രി പറയുന്നത്. വളരെ യോജിപ്പോടെ തീരേണ്ട സ്വാശ്രയ സമരം അട്ടിമറിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഫീസ് കുറയ്ക്കാമെന്ന് പറഞ്ഞത് മാനേജ്മെന്റാണ്. ഇതില്‍ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് യോഗത്തില്‍ മാനേജുമെന്റുകളോട് മുഖ്യമന്ത്രി കയര്‍ത്തു. മുഴുവന്‍ കരാറും മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നിലപാടുകളില്‍ നിന്ന് മലക്കംമറയുകയാണ് ചെയ്‍തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം സ്വാശ്രയ പ്രശ്‍നത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നും ഇന്നും സഭ സ്‍തംഭിച്ചു. ഇന്നത്തെയും നാളത്തെയും സഭാനടപടികള്‍ വെട്ടിച്ചുരുക്കി.
