നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശന്പള വിതരണം മുടങ്ങുമെന്നത് സർക്കാർ മുൻകൂട്ടി കണ്ടില്ല. തമിഴ്നാടും, ആന്ധ്രയും ആവശ്യം നേരത്തേ ആര്‍ബിഐയെ അറിയിച്ചിരുന്നു. തോമസ് ഐസക് റോഡ് ഷോ നിർത്തണം. പ്രതിസന്ധി പരിഹരിക്കുന്നതിന് ദുരന്തനിവാരണ പാക്കേജ് പ്രഖ്യാപിക്കണം. മോദി നോട്ട് പിൻവലിച്ചു; പിണറായി അരി പിൻവലിച്ചു . സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും മുടങ്ങിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.