തിരുവനന്തപുരം: ഹിന്ദുമതം ആരുടെയും സ്വത്തല്ലെന്നും ഹിന്ദുമതത്തിന് രാഷ്ട്രിയ രൂപം നല്‍കുന്ന രീതി ശരിയല്ലന്നും പ്രതിപക്ഷനേതാവ് രേശ് ചെന്നിത്തല. 105മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മതപരിഷത്തിനോട് അനുബന്ധിച്ച് വിദ്യാധിരാജ ദര്‍ശന പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. 

ഹിന്ദുമതം സനാധന ധര്‍മ്മ പ്രചരണത്തിന് വേണ്ടിയീണ് ഉപയോഗിക്കേണ്ടത്. മതങ്ങള്‍ തമ്മിലുള്ള കലഹമല്ല ഐക്യമാണ് ഇന്ന് ആവശ്യം. ഹിന്ദുമതം ഒരു സംസ്‌കാരമാണ് എന്നാല്‍ ആ സംസ്‌കാരത്തില്‍ നിലനിന്നിരുന്ന ആചാരങ്ങള്‍ നഷ്ടമായികൊണ്ടിരിക്കുകയാണന്നും ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യത മഹാമണ്ഡലേശ്വര്‍ ജയേന്ദ്രപുരി മഹാസ്വാമികള്‍ പറഞ്ഞു