തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതിന്‍റെയും നടവരവ് കുറഞ്ഞതിന്‍റെയും പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   സർക്കാർ ഭക്തരെ ഭീകരരെ പോലെ കാണുന്നു. സർക്കാർ നിലപാടാണ് നടവരവ് കുറയാൻ കാരണം. സിപിഎം- ബിജെപി കൂട്ടുകച്ചവടമാണ് കേരളത്തിലുള്ളത്. ഭക്തരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുന്നില്ല. വാവര്‍ സന്നിധിയില്‍ പോലും ഭക്തര്‍ക്ക് എത്താനാകാത്ത സാഹചര്യമാണുള്ളത്. 

ഇത്രയൊക്കെ ആയിട്ടും എന്തുകൊണ്ട് നിരോധനാജ്ഞ പിൻലിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. ഭക്തരുടെ എണ്ണം കുറഞ്ഞു.  വരുമാനത്തിൽ വൻ കുറവുണ്ടായി. ദേവസ്വം ബോർഡും സർക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണ്. മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പനാണ്. ബിജെപിയെ പരിപോഷിപ്പിച്ച് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകർക്കാൻ സിപി എം ശ്രമിക്കുകയമാണെന്നും ചെന്നിത്തല ആരോപിച്ചു.