തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ അക്രമങ്ങള്‍ക്ക് ഉത്തരം പറയണം. അക്രമം തടയുന്നതില്‍ സര്‍ക്കാറും മുഖ്യമന്ത്രിയും പരാജയപ്പെട്ടു. കണ്ണൂര്‍ തിരുവനന്തപുരത്ത് ആവര്‍ത്തിക്കുന്നത് ഭയാനകമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മളനത്തില്‍ പറഞ്ഞു.
സിപിഎമ്മും ബിജെപിയും തിരുവനന്തപുരത്തെ കണ്ണൂരാക്കാന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍ ആരോപിച്ചു. ഊരിയ വാള്‍ ഉറയിലിടാന്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.
