തിരുവനന്തപുരം: അഴിമതി നടത്തിയെന്നുറപ്പുണ്ടായിട്ടും മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ ചെന്നിത്തല ആഞ്ഞടിച്ചു. തോമസ് ചാണ്ടിയെ തൊടാന്‍ മുഖ്യമന്ത്രിക്ക് മുട്ടിടിക്കും. 

പണക്കാരനായ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി തൊടില്ല. ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി 2 ആഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. പ്രതികളെ പിടികൂടിയാല്‍ മന്ത്രിയുടെയും സര്‍ക്കാരിന്റെയും പൂച്ച് വെളിയില്‍ ചാടും എന്നതിനാലാണ് പ്രതികളെ പിടികൂടാത്തതെന്നും ചെന്നിത്തല ആരോപിച്ചു.