സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉറപ്പാണ് ഇന്നലെ ഒരു വിഭാഗം അഭിഭാഷകര്‍തള്ളിക്കളഞ്ഞത്. മാധ്യമസ്വാതന്ത്ര്യം ഹനിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.. മാധ്യമങ്ങളെ കാണുമ്പോള്‍ ചുവപ്പ് കാണുന്ന കാളയുടെ സ്വഭാവമാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ അഭിഭാഷകരുടെ നടപടി ഗുണ്ടായിസമെന്ന് കെ.പി.സി.സി പ്രസിഡണ്ട് സുധീരന്‍ പരഞ്ഞു. ഹൈക്കോടതിയിലെ സംഭവങ്ങള്‍ കേരളത്തെ ഞെട്ടിച്ചു. ക്രിമിനലുകളായ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ പരിമികളുണ്ടെന്നും എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. മാധ്യമങ്ങളുടെ സ്വാതന്ത്യം ഹനിക്കുന്ന നിലപാടില്‍ നിന്ന് കോടതിയും അഭിഭാഷകരും പിന്‍മാറാണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.