കൊച്ചി: ഒക്ടോബര്‍ 16ലെ യുഡിഎഫ് ഹര്‍ത്താലില്‍ ഹൈക്കോടതിയില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം കണ്ട ഏറ്റവും സമാധാനപരമായ ഹര്‍ത്താലാണ് യുഡിഎഫ് നടത്തിയത്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കി. ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ഇത് തടയാനാകാത്തത് പൊലീസിന്റെ വീഴ്ചയാണ്. സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കാത്തതിനാലാണ് അക്രമമുണ്ടായത്. ഹര്‍ത്താലിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.