ദില്ലി: കേരളത്തിൽ രാഷ്ട്രപതിഭരണം എന്ന ബിജെപി ആവശ്യത്തിനെതിരെ ചെന്നിത്തല.  കേരളത്തിൽ രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യമില്ലെന്നും രണ്ടു വർഷം കഴിഞ്ഞാൽ പിണറായി സർക്കാരിനെ ജനങ്ങൾ ബാലറ്റിലൂടെ തന്നെ പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

ലോക്സഭയിൽ അക്കാര്യം പറഞ്ഞത് കേരളത്തെ പറ്റി അറിയാത്ത എംപിയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്നമുണ്ടാക്കുന്നത് ബിജെപിയും സിപിഎമ്മും അവസാനിപ്പിച്ചാൽ മതിയെന്നും ചെന്നിത്തല പറ‍ഞ്ഞു.

കോണ്‍ഗ്രസ് വക്താക്കളുടെ പ്രതികരണങ്ങള്‍ ശബരിമല വിഷയത്തിൽ കാര്യങ്ങള്‍ അറിയാതെയാണെന്ന് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്റിൽ നിരവധി വക്താക്കൾ ഉണ്ട്. അവർ ശബരിമല വിഷയത്തിൽ കാര്യങ്ങൾ അറിയാതെ സംസാരിക്കുകയാണ്. 

പക്ഷെ മുഖ്യ വക്താവ് രൻദീപ് സുർജേവാല പറഞ്ഞതാണ് പാർട്ടി നിലപാട്. താൻ കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബിൽ ഹൈക്കോടതി പരിഗണിക്കണമെന്നും ഹർത്താലുകൾ മുഴുവനായി നിരോധിക്കരുതെന്നും ഹർത്താൽ ഹൈക്കോടതി ഇടപെടലിൽ ചെന്നിത്തല പറഞ്ഞു. എന്നാൽ നിയന്ത്രണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.