തിരുവനന്തപുരം: പാർട്ടി സമ്മേളനം കഴിയും വരെ സെക്രട്ടേറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്.
സംസ്ഥന ഭരണം നിശ്ചലാവസ്ഥയിൽ. മന്ത്രിമാരുടെ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാണിയും കേരളകോൺഗ്രസും വെന്റിലേറ്ററിലാണ് എന്ന് തോന്നുന്നില്ല. കോടിയേരി രാജ്യ വിരുദ്ധ പ്രസ്താവനകൾ നിര്‍ത്തണം. കോൺഗ്രസ് സഹകരണം.സിപിഎം കേന്ദ്ര കമ്മിറ്റിക്കയച്ച കത്ത് യാഥാർത്ഥ്യ ബോധമുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
