ശുഷ്കരമായ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരിതാപകരമായ സര്‍ക്കാരിന്‍റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയിട്ടുള്ളത്.
സാധാരണക്കാരായ ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കാനോ കേരളത്തിന്‍റെ സമഗ്രമ പുരോഗതി ഉറപ്പാക്കാനുള്ള ഒരു പദ്ധതിയോ ഈ നയപ്രഖ്യാപനത്തില്‍ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഫെബ്രുവരി രണ്ടിനാണ് സംസ്ഥാന ബജറ്റ്. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയിലെത്തി. ഭരണ സ്തംഭനം , വിലക്കയറ്റം , കൊലപാതകങ്ങൾ ഈ വിഷയങ്ങള്‍ ആയുധമാക്കിയാണ് പ്രതിഷേധം. സാമ്പത്തിക പ്രതിസന്ധികാലത്ത് പുതിയ നയം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
