കാസര്‍കോഡ്: നടിയെ അക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ കേരള പോലീസിന് അഭിമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇതിലെ പ്രധാന ക്രെഡിറ്റ് സഹ തടവുകാര്‍ക്ക് നല്‍കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കേസിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന തെറ്റായിരുന്നു. ആഭ്യന്തരമന്ത്രികൂടിയായ പിണറായി ഒരിക്കലും അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. പിണറായി വിജയന് ഇതൊരു പഠമാകട്ടെ.
നടന്‍ ദിലീപ് കേരളത്തിനും മലയാള സിനിമയ്ക്കും അപമാനമുണ്ടാക്കിയിരിക്കുകയാണ്. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മ ഉടന്‍ പിരിച്ചു വിടണം. ഇന്നസെന്റ്, മുകേഷ്, ഗണേഷ് എന്നിവര്‍ക്ക് ജനപ്രതിനിധിയായി തുടരാന്‍ അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
