Asianet News MalayalamAsianet News Malayalam

യുവാവിനെ വണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവം; ഡിവൈഎസ്പിയെ രക്ഷിക്കാന്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

ഡിവൈഎസ്പിയെ  കേസില്‍ നിന്ന് രക്ഷപെടുത്താനുള്ള ശ്രമമാണ്  പൊലീസ് നടത്തുന്നത്.  കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. 

Ramesh chennithala response on neyyattinkara sanal death
Author
Thiruvananthapuram, First Published Nov 6, 2018, 11:46 AM IST

തിരുവനന്തപുരം:  വണ്ടിക്ക് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പി    ഹരികുമാറിനെ   ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  അതി ക്രൂരമായ നടപടിയാണ് ഡിവൈഎസ്പിയുടെ ഭാഗത്ത് നിന്നുണ്ടായത്.  മരിച്ച സനല്‍കുമാറിനെ വാക്ക് തര്‍ക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാര്‍ മറ്റൊരു വാഹനത്തിന് മുന്നിലേക്ക്  പിടിച്ച് തള്ളുകയായിരുന്നുവെന്ന്   ദൃക്‌സാക്ഷികള്‍ റയുന്നുണ്ട്. 

സ്വകാര്യ  സന്ദര്‍ശനത്തിനെത്തിയ ഡിവൈഎസ്പിക്ക്  തന്റെ വാഹനം എടുക്കാന്‍ കഴിയാത്ത വിധത്തതില്‍ തന്റെ വണ്ടി  പാര്‍ക്ക് ചെയ്തു എന്ന് ആരോപിച്ചാണ് ഡിവൈഎസ്പി ഹരികുമാര്‍ സനലിനെ  മറ്റൊരു വാഹനത്തിന് പിന്നിലേക്ക്   പിടിച്ച് തളളിയത്.  ഡിവൈഎസ്പിയെ   കേസില്‍ നിന്ന് രക്ഷപെടുത്താനുള്ള ശ്രമമാണ്  പൊലീസ് നടത്തുന്നത്.  കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. 

അറസ്റ്റ് വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ്  പൊലീസ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മരിച്ച  സനല്‍കുമാറിന്റെ ഭാര്യക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ കുംടുംബത്തിന് മതിയായ നഷ്ടപരിഹാരവും നല്‍കണം.  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരപരാധികളായ നിരവധി  പേരുടെ ജീവനുകള്‍ പൊലീസിന്റെ  അതിക്രമത്താല്‍ പൊലിഞ്ഞിട്ടുണ്ട്.     ഇതിന്റെ ഉത്തരവാദിത്വത്തതില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലന്നും  രമേശ് ചെന്നിത്തല വ്യക്തതമാക്കി. 

Follow Us:
Download App:
  • android
  • ios