lതിരുവനന്തപുരം: കണ്ണൂരിലെ ഷുഹൈബിന്‍റെ കൊലപാതകത്തിന് മുമ്പ് ടി പി കേസ് പ്രതികള്‍ അടക്കം സിപിഎമ്മുമായി ബന്ധമുള്ള 19 തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യസ്ഥകള്‍ക്ക് വിപരീതമായിട്ടുള്ള ഈ നടപടി ദുരൂഹമാണ്. ടിപി വധത്തിൻറെ മാതൃകയിലായിരുന്നു ഷുഹൈബിന്‍റെ കൊലയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു .

അരയ്ക്കുതാഴെ 37 വെട്ടുകള്‍ ഉള്‍പ്പെടെ 41 വെട്ടുകള്‍. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം തീര്‍ത്തശേഷം ഉള്ള കൊലപാതകം . കണ്ണൂരില്‍ സിപിഎം നടത്തുന്ന കൊലപാതകത്തിന്‍റെ അതേ ശൈലി , വ്യക്തമായ ഗൂഢാലോചനക്ക് ശേഷം പാർട്ടി അറിഞ്ഞു നടത്തിയ അരുംകൊല . ജയിലനകത്തും പുറത്തും പ്രതികളെ സംരക്ഷിക്കാന്‍ ഭരണത്തിലുള്ള പാർട്ടി നേതൃത്വം ശ്രമിക്കുന്നു. കൊലപാതകത്തിന് മുന്പ് സിപിഎമ്മുമായി ബന്ധമുള്ള തടവുപുള്ളികള്‍ക്കു കിട്ടിയ പരോള്‍ രേഖകളും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു 
ബൈറ്റ്

സ്വന്തം നാട്ടുകാരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും ഒരു അനുശോചനം പോലും അറിയിക്കാതെയുള്ള മുഖ്യമന്ത്രിയുടെ സമീപനം പ്രതികളെ സഹായിക്കാനാണ് . ഇത് പൊലീസിനേയും സമ്മർദത്തിലാക്കുന്നുണ്ട് . അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് . സിപിഎം നല്‍കുന്ന ഡമ്മി പ്രതികളെ കാത്തിരിക്കുകയാണ് പൊലീസെന്നും ചെന്നിത്തല ആരോപിച്ചു