Asianet News MalayalamAsianet News Malayalam

ചൈത്ര ചെയ്തത് ശരി; സ‍ർക്കാർ നടപടി മനോവീര്യം തക‍ർക്കുമെന്ന് ചെന്നിത്തല

ചൈത്രയോട് വിശദീകരണം തേടിയത് പൊലീസിന്റെ ആത്‌മ വീര്യം തകർക്കും. വാദിയെ പ്രതിയാക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല

ramesh chennithala support chaithra theresa john on cpm office raid
Author
Trivandrum, First Published Jan 28, 2019, 12:32 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് പിന്നിൽ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല. പ്രതികൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ്  ചൈത്ര തെരേസ ജോൺ റെയ്ഡ് നടത്തിയതെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ചൈത്രയുടെ നടപടി നിയമ പരമാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.

സിപിഎം ജില്ലാ കമ്മിറ്റി നിയമത്തിന് അതീതം എന്ന് ജില്ലാ സെക്രട്ടറി പറയുന്നു. അതെങ്ങനെ ശരിയാകുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ചൈത്രയോട് വിശദീകരണം തേടിയത് പൊലീസിന്റെ ആത്‌മ വീര്യം തകർക്കും. വാദി പ്രതിയാകുന്ന അവസ്ഥയാണിതെന്നും സ്റ്റേഷൻ ആക്രമണം മുഴുവൻ പ്രതികളെയും പിടിക്കാൻ പൊലീസ് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

Follow Us:
Download App:
  • android
  • ios