കെപിസിസിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും
ദില്ലി: കെപിസിസിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഇന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയുമായി ചര്ച്ച നടത്തും. രാഹുലിന്റെ വസതിയില് വച്ചാണ് കൂടിക്കാഴ്ച്ച. ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പിന് ശേഷം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചാല് മതിയെന്നാണ് ഇന്നലത്തെ ചർച്ചയിൽ ഉമ്മന്ചാണ്ടി ചൂണ്ടികാട്ടിയത്.
എന്നാല് അടുത്ത മാസം പ്രവര്ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിക്കേണ്ട സാഹചര്യത്തില് കെപിസിസി അധ്യക്ഷനെ ഉടന് പ്രഖ്യാപിക്കണമെന്നാണ് ഹൈക്കമാന്റ് നിലപാട്. വി.ഡി.സതീശനെയും കെ.സുധാകരനെയുമാണ് ഐ ഗ്രൂപ്പ് നിര്ദേശിച്ചിട്ടുള്ളത്.ബെന്നി ബെഹന്നാനും പിസി വിഷ്ണുനാഥിനുമൊപ്പം കെ മുരളീധരന്റെ പേരും എ ഗ്രൂപ്പ് നിര്ദേശിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ജനറല് സെക്രട്ടറി മുകുള് വാസനിക്ക് , എകെ ആന്റണി എന്നിവരുമായി ചെന്നിത്തല കഴിഞ്ഞ ദിവസം ചര്ച്ച നടത്തിയിരുന്നു.
