തിരുവനന്തപുരം: പ്രഥമസന്ദർശനത്തില്‍ കേരളത്തെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിലെ ആരോഗ്യമേഖലയിലെ കുതിപ്പും മതസൗഹാർദ്ദവും മാതൃകയാക്കേണ്ടതാണെന്ന് രാഷ്ട്രപതി പറഞ്ഞു. അമൃതാനന്ദമയിയുടെ 64 ആം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
