Asianet News MalayalamAsianet News Malayalam

ശ്രീലങ്കന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടിക്കെതിരെ സുപ്രീംകോടതി; റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയേക്കും

മൈത്രിപാല സിരിസേനയുടെ നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.  റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി അടക്കമുള്ള രാജ്യത്തെ പത്ത് കക്ഷികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 
 

Ranil Wickremesinghe may agiain become prime minister of  Sri Lanka
Author
Colombo, First Published Dec 13, 2018, 6:45 PM IST

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. പ്രസിഡന്‍റ് മൈത്രിപാലാ സിരിസേന പാര്‍ലമെന്‍റ് പിരിച്ചുവിട്ട് മഹീന്ദ  രാജപക്ഷെയെ  പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയേക്കും. മൈത്രിപാല സിരിസേനയുടെ നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.  റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി അടക്കമുള്ള രാജ്യത്തെ പത്ത് കക്ഷികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

ഒക്ടോബറില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പുറത്താക്കി പ്രതിപക്ഷ നേതാവായ രാജപക്ഷെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. എന്നാല്‍ തമിഴ് പാര്‍ട്ടികള്‍ രാജപക്ഷെയെ പിന്തുണച്ചിരുന്നില്ല. രാജപക്ഷെ പ്രധാനമന്ത്രിയാകുന്നതിന് എതിരെ തമിഴ് ദേശീയ സഖ്യം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാജപക്ഷെ പ്രസിഡന്‍റായിരിക്കേയാണ് തമിഴ്‍പുലികള്‍ക്കെതിരെ സൈനിക നടപടികള്‍ നടന്നത്.  തമിഴ്പുലികള്‍ക്കെതിരെ നടന്ന സൈനിക നടപടിയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടന്നിരുന്നു. 

Follow Us:
Download App:
  • android
  • ios