മരത്തിന് മുകളില്‍ സമരം തുടരുന്നയാളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. രാവിലെ ഇയാള്‍ക്ക് കയറില്‍ കെട്ടി ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമം താഴെയുള്ള സമരക്കാര്‍ ശ്രമിച്ചിരുന്നു. നിര്‍ബന്ധിച്ച് താഴെയിറക്കാനുള്ള പൊലീസിന്റെ ശ്രമം ഇന്നലെ സമരക്കാരുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ആ ശ്രമം പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യാ അയ്യരുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്തെത്തി.