തൂത്തുക്കുടി: ട്രാന്‍സ്‍ജെന്‍ററായ പൂജാരിയെ അജ്ഞാതര്‍ തലയറുത്ത് കൊന്നു. തുത്തുക്കുടിയിലെ മണികാപുരത്ത് വെള്ളിയാഴ്ചയാണ് സംഭവം. മാരിയമ്മന്‍ കോവിലിലെ പൂജാരിയായിരുന്നു കൊല്ലപ്പെട്ട രാജാത്തി. 

സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ക്രോക്കറി ഷോപ്പ് ഉടമയെ പൊലീസ് ചോദ്യം ചെയ്തു. മറ്റൊരു ട്രാന്‍സ്‍ജെന്‍ററുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും  ഇത് രാജാത്തി എതിര്‍ത്തിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തൂത്തുക്കുടി മെഡിക്കല്‍ കോളേജ് ഹോസ്‍പിറ്റലിലേക്ക് കൊണ്ടുപോയി.