കോതമംഗലത്ത് 17 കാരിയായ യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി.പരാതിക്കാരിയായ യുവതി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി അ‍ഞ്ജാതരായ രണ്ട് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

വീട്ടില്‍ യുവതിയുടെ മാതാപിതാക്കളും സഹോദരിയുമാണ് താമസം. കേസ് നല്‍കിയതിനെ തുടര്‍ന്ന് അഞ്ജാതരായ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.