വിവാഹിതനായ ഭഗത് ഇക്കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. എന്നാല്‍ ജൂണില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞതോടെയാണ് മാതപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്

റായ്‍പൂര്‍:മകളെ ബിജെപി പ്രാദേശിക നേതാവ് ബലാത്സംഗം ചെയ്തതായി മാതാപിതാക്കള്‍. ചത്തീസ്ഗഡില്‍ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം. ജഷ്പൂര്‍ കന്‍സബേല്‍ ജനപദ് പഞ്ചായത്ത് പ്രസിഡന്‍റായ മോട്ടിലാല്‍ ഭഗതിനെതിരെയാണ് മാതാപിതാക്കള്‍ പരാതി ഉന്നയിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയ ഇയാള്‍ ബലാത്സംഗം ചെയ്തതായാണ് ആരോപണം. വിവാഹിതനായ ഭഗത് ഇക്കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. 

എന്നാല്‍ ജൂണില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞതോടെയാണ് മാതപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഭഗതിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നടന്ന ബലാത്സംഗമായതിനാല്‍ പോക്സോ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസേടുക്കാം. നിലവില്‍ ബലാത്സംഗം , തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.