വർക്കലയിൽ എൽകെജി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. വര്‍ക്കല സ്വദേശി സജീവിനെയാണ് നാല് ദിവസത്തെ തെരച്ചിലിന് ഒടുവില്‍ പൊലീസ് പിടികൂടുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് പീഢനത്തിന് ഇരയാകുന്നത്.സ്കൂള്‍ അവധി ദിവസം കുട്ടി ചില അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്ന്നാണ് വീട്ടുകാര്്ക് സംശയം തോന്നുന്നത്. അയല്‍പക്കത്തെ വീട്ടില് കളിക്കാന്‍ പോകുന്ന പതിവുണ്ടായിരുന്ന പെൺകുട്ടി അവിടെ വച്ച് പീഢനത്തിന് ഇരയായെന്ന് പറഞ്ഞു.

തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര് പ്രവര്ത്തകര് ഇടപെട്ടാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍ക്കാരന്‍ സജീവാണ് പ്രതിയെന്ന് കണ്ടെത്തിയത്.വര്‍ക്കല സിഐ സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാല് ദിവസത്തെ തെരച്ചിലിന് ഒടുവില്‍ പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തുകയും ചെയ്തു. കൂലിപ്പണിക്കാരനായ പ്രതിയുടെ വീട്ടില് എത്തിച്ച് തെളിവെടുത്ത പൊലീസ് ഇയാളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു.