മണ്ണാര്‍ക്കാട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാസർകോഡ് സ്വദേശി മുഹമ്മദ് റഷീദാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട മണ്ണാർകാട് സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാണ് പരാതി.
ഗൾഫിൽ ജോലിയുള്ള മനോജ് എന്ന പേരിൽ സൗഹൃദം സ്ഥാപിച്ച റഫീക് രണ്ട് തവണ നാട്ടിലെത്തി യുവതിയെ കണ്ടു. തുടർന്ന് മംഗലാപുരത്തെ ഒരു ക്ഷേത്രത്തിൽ വച്ച് ജനുവരി 2 ന് വിവാഹമെന്ന പേരിൽ മാലയിട്ടു.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് ഇവരെ മംഗലാപുരത്ത് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആൾമാറാട്ടം ബോധ്യപ്പെടുകയുമായിരുന്നു. ഇയാൾക്കെതിരെ തലശ്ശേരിയിലും വഞ്ചനാകുറ്റത്തിന് കേസുണ്ട്. ഒരേ സമയം 15 ഓളം സ്ത്രീകളുമായി ഇയാൾക്ക് അടുപ്പുമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. പീഡനത്തിനും വഞ്ചനാക്കുറ്റത്തിനും യുവതിയുടെ പരാതിയിൽ മണ്ണാർകാട് പോലീസ് കേസെടുത്തു.
