Asianet News MalayalamAsianet News Malayalam

ദലിത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പൊലീസുകാരനടക്കം 4 പേര്‍ അറസ്റ്റില്‍

Rape arrest
Author
First Published Nov 28, 2016, 6:14 PM IST

വിവാഹിതയായ ദലിത് യുവതിയെ, പൊലീസുകാരനടക്കം നാലുപേർ ചേർന്ന് പീഡിപ്പിച്ച സംഭവം ഇന്നലെയാണ് പുറത്തറിഞ്ഞത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് യുവതിയെ കേസിലെ പ്രതിയായ ശ്രീജിത്താണ് ആദ്യം പരിചയപ്പെടുന്നത്. സൗഹൃദത്തിലായ സ്ത്രീയെ സിറ്റി കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാനായ അഭയെന്റ് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു.

ഇവരെ കൂടാതെ ബിജുകുമാർ,  സജിത് എന്നിവരും സ്ത്രീയെ പീഡിപ്പിച്ചു. അവശായ സ്ത്രീ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ തേടി. ഇതാണ് പീഡന വിവരം പുറത്തറിയാൻ കാരണം. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം നെയ്യാറ്റിൻകര ഡിവൈഎസ്പിയുിടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻ‍ഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios