പൊലീസ് എത്തുമെന്ന് അറിഞ്ഞ് കൈഞരമ്പ് മുറിച്ച ഇയാളെ ആശുപത്രിയില്‍ നിന്നാണ് പിടികൂടിയത്.
ആലപ്പുഴ: കായംകുളത്ത് വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി പതിനാലുകാരിയെ പീഡിപ്പിയ്ക്കാന് ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കായംകുളം പുതുപ്പള്ളി വടക്ക് സബാദ് മന്സിലില് മുബാറക് (20) നെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് എത്തുമെന്ന് അറിഞ്ഞ് കൈഞരമ്പ് മുറിച്ച ഇയാളെ ആശുപത്രിയില് നിന്നാണ് പിടികൂടിയത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പെണ്കുട്ടി ബഹളം വെച്ചതോടെ ഓടിയെത്തിയ അയല്വാസികള് പൊലീസില് വിവരം അറിയിച്ചു. ഇതോടെ പ്രതി കൈഞരമ്പ് മുറിച്ചു.
ഇയാളെ ബന്ധുക്കള് കായംകുളം സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികില്സ കഴിഞ്ഞ് ഡിസ്ചാര്ജ് ചെ്തതോടെ കായംകുളം പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
