കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പേരാവൂര്‍ സ്വദേശി ഖാദരിനെയാണ് കോടതിയില്‍ ഹാജരക്കി റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് ഇയാള്‍ പകല്‍ വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വഴിയാണ് വിവരം പോലീസ് അറിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും.
