പോലീസെത്തിയാണ് പ്രതിയെ ആശുപത്രിയിലാക്കിയത് ഇയാളിപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്...
കോട്ടയം: വെച്ചൂച്ചിറ പരുവയില് വൃദ്ധയെ പീഡിപ്പിക്കാന് ശ്രമിച്ചയാളുടെ കാല് മകന് തല്ലി ഒടിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. പരുവയിലെ വീട്ടില് തനിച്ചായിരുന്ന തൊണ്ണൂറ്റി മൂന്ന് കാരിയായ വൃദ്ധയെ സമീപവാസിയായ പരുവ മാടത്തിങ്കല് പി.ടി.ബിജുവാണ് പീഡിപ്പിക്കാന് ശ്രമിച്ചത്.
വീടിന് സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് വൃദ്ധയെ പീഡിപ്പിക്കാനുള്ള ശ്രമമാണുണ്ടായത്. ഇവരുടെ മകന് ഈ സമയം ജോലി കഴിഞ്ഞ് തിരികെ വീട്ടില് എത്തിയപ്പോഴാണ് പീഡനശ്രമം കാണുന്നത്.
തുടര്ന്ന് ഇയാള് യുവാവിന്റെ കല് തല്ലി ഒടിക്കുകയായിരുന്നു.പ്രായാധിക്യം മൂലം അവശയായ വ്യദ്ധ സംസാരിക്കുവാന് പോലും ബുദ്ധിമുട്ടുള്ളയാളാണ്.ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വെച്ചുച്ചിറ പോലീസില് വിവരം അറിയിച്ചത്.
പോലീസെത്തി ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പീഡനശ്രമത്തിന് ഇയാള്ക്കെതിരെ കേസെടുത്തു. ഇയാളിപ്പോള് കാഞ്ഞിരപള്ളി താലൂക്കാശുപത്രിയില് ചികിത്സയിലാണ്
